ടീച്ചേഴ്‌സ് സഹകരണ സംഘം കൊടകരയിൽ സ്റ്റുഡന്റ്സ് മാർക്കറ്റ് ആരംഭിച്ചു


തൃശൂർ ജില്ല ഗവ ടീച്ചേഴ്‌സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊടകരയിൽ സ്റ്റുഡന്റ്സ് മാർക്കറ്റ് ആരംഭിച്ചു. കൊടകര പഞ്ചായത്ത്‌ പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു, ആദ്യ വില്പനയും നിർവഹിച്ചു. ഭരണസമിതി അംഗം ടി കെ ബിന്ധ്യ അദ്ധ്യക്ഷയായി. ബോർഡ് അംഗങ്ങളായ എം കെ ജിജിമോൻ, എം ജി സംഗീത, ഐ ആർ ലിജി, സെക്രട്ടറി പി കെ ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു.
കൊടകരയിൽ ടീച്ചേഴ്‌സ് സഹകരണ സംഘം കെട്ടിടത്തിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ഇവിടെ പഠനോപകരണങ്ങൾ ലഭ്യമാണ്. 

Post a Comment

0 Comments