കുരിയച്ചിറയിലെ ജൈവമാലിന്യ പ്ലൻ്റിനെതിരെ പ്രദേശവാസികൾ അനിശ്ചിത കാല സമരം തുടങ്ങി. മാലിന്യപ്ലാൻ്റിലെ അശാസ്ത്രീയ നിർമ്മാണ മൂലം പ്രദേശത്ത് ഈച്ച ശല്യം രൂക്ഷമായതാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയത്. കോർപറേഷൻ അധികൃതരുടെ കണ്ണു തുറപ്പിക്കാൻ നാട്ടുകാർ പലതവണ സമരം നടത്തിയിട്ടും പ്രശ്ന പരിഹാരത്തിന് തുടർ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് നാട്ടുകാർ നീങ്ങിയത്.
അനിശ്ചിതകാല സമരപരിപാടികളുടെ ഉദ്ഘാടനം അറവുശാലയുടെ മുൻവശത്തുള്ള സമരപ്പന്തലിൽ മുൻ വിവരാവകാശ കമ്മീഷണറും മുൻ കളക്ടറുമായ ഗുണവർധനൻ നിർവഹിച്ചു.
0 Comments