ആലത്തൂര്‍ എഎല്‍പി സ്‌കൂളിലെ കമാന്‍ഡോ കിഡ്സിന്റെ പാസിങ് ഔട്ട് സെറിമണി നടത്തി




ആലത്തൂര്‍ എഎല്‍പി സ്‌കൂളിലെ കമാന്‍ഡോ കിഡ്സിന്റെ പാസിങ് ഔട്ട് സെറിമണി നടത്തി. കൊടകര സബ് ഇന്‍സ്പെക്ടര്‍ എ.കെ. സാജന്‍ സല്യൂട്ട് സ്വീകരിച്ചു. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്, മെഡല്‍ എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു. മികവ് പദ്ധതിയില്‍ ഉള്‍പ്പെട്ട് ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത പദ്ധതിയാണ് കമാന്‍ഡോ കിഡ്സ്. സംസ്ഥാന തലത്തില്‍ എസ്സിഇആര്‍ടി യില്‍ പദ്ധതി അവതരിപ്പിച്ച് അംഗീകാരം നേടുകയും ചെയ്തു. സംസ്ഥാനത്ത് തന്നെ ഈ പദ്ധതി നടപ്പിലാക്കിയ ആദ്യ വിദ്യാലയമാണ് ആലത്തൂര്‍ എഎല്‍പിഎസ്. ചടങ്ങില്‍ കൊടകര എഎസ്ഐ ജ്യോതിലക്ഷ്മി, പറപ്പൂക്കര പഞ്ചായത്ത് അംഗം ടി.കെ. സതീശന്‍, ട്രെയിനര്‍ ശിവദാസന്‍ കോടിയത്ത്, പിടിഎ പ്രസിഡന്റ് പി.എസ്. സുനില്‍, എംപിടിഎ പ്രസിഡന്റ് സുമി ബൈജു, പ്രധാനാധ്യാപകന്‍ എന്‍.എസ്. സന്തോഷ് ബാബു, കമാന്‍ഡോ കിഡ് നോഡല്‍ ഓഫീസര്‍ സി.ജി. അനൂപ് എന്നിവര്‍ സന്നിഹിതരായിരുന്നു. കുട്ടികള്‍ക്ക് രണ്ട് ദിവസത്തെ ട്രെയിനിങ് ക്യാമ്പും സ്‌കൂളില്‍ നടക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price