പുതുക്കാട് പഞ്ചായത്തില്‍ ചട്ടവിരുദ്ധമായി കമ്മിറ്റി യോഗം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ യോഗം തടസ്സപ്പെടുത്തി. പ്രസിഡന്റും സെക്രട്ടറിയും ഏകാധിപത്യ നടപടി
സ്വീകരിക്കുന്നവെന്നാരോപിച്ച് എല്‍.ഡി.എഫ്. അംഗങ്ങളായ സി.പി. സജീവന്‍, അനൂപ് മാത്യു, സുമ ഷാജു, ഫിലോമിന ഫ്രാന്‍സിസ്, ഹിമ ദാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം തടസ്സപെടുത്തിയത്.അജണ്ട മുൻകൂട്ടി അറിയിക്കാതെ ചട്ടവിരുദ്ധമായി യോഗം ചേരാൻ ശ്രമിച്ചതിൽ ബിജെപി അംഗം രശ്മി ശ്രീഷോബ് വിയോജന കുറിപ്പ് നൽകി.
പ്രതിഷേധത്തെ തുടര്‍ന്ന് യോഗം മാറ്റിവെച്ചു.
0 Comments