പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ചു


കൊവിഡ് കാലത്ത് കൂട്ടിയ പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ്  നിരക്ക് കുറച്ച് റെയില്‍വേ മന്ത്രാലയം.  ടിക്കറ്റ് നിരക്ക് 45 മുതല്‍ 50 ശതമാനം വരെ കുറഞ്ഞു.പുതുക്കാട് നിന്ന് ഇരുവശങ്ങളിലേക്കുമുള്ള നിരക്കുകൾ അറിയാം..

പുതുക്കാട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഇന്ന് മുതൽ പൂജ്യത്തിൽ തുടങ്ങുന്ന ട്രയിനുകൾക്ക് പാസഞ്ചർ നിരക്ക് പ്രാബല്യത്തിൽ വന്നു.
പൂജ്യത്തിൽ നമ്പർ ആരംഭിക്കുന്ന എല്ലാ ട്രയിനുകൾക്കും മിനിമം ചാർജ്ജ് പത്ത് രൂപ ആയിരിക്കും. മറ്റ് എക്സ്പ്രസ്സ് ട്രയിനുകൾക്ക് നിരക്ക് ബാധകമല്ല.


*എറണാകുളം ഭാഗത്തേക്ക്*

1. ട്രയിൻ നമ്പർ 06017 ഷൊർണ്ണൂർ - എറണാകുളം മെമു രാവിലെ 5.38 ന് 
2. ട്രയിൻ നമ്പർ 06439 ഗുരുവായൂർ - എറണാകുളം പാസഞ്ചർ രാവിലെ 7.37 ന് 
3.06797 പാലക്കാട് - എറണാകുളം മെമു രാവിലെ 9.14 ന് (ചൊവ്വ ഒഴികെ)
4.06447 ഗുരുവായൂർ - എറണാകുളം പാസഞ്ചർ 

പുതുക്കാട് - എറണാകുളം നിരക്ക് 20 രൂപ 

പുതുക്കാട് - ആലുവ 10 രൂപ 

*തൃശൂർ, ഷൊർണ്ണൂർ, ഗുരുവായൂർ ,പാലക്കാട് ഭാഗത്തേക്ക്*

1.06439 എറണാകുളം - ഗുരുവായൂർ രാവിലെ 7.39 ന് 
2.06798 എറണാകുളം - പാലക്കാട് വൈകീട്ട് 4.18 ന് 
3.06018 എറണാകുളം - ഷൊർണ്ണൂർ മെമു രാത്രി 7.13 ന് 
4.06448 എറണാകുളം - ഗുരുവായൂർ പാസഞ്ചർ രാത്രി 9.05 ന് 

പുതുക്കാട് - ഗുരുവായൂർ പാസഞ്ചർ നിരക്ക് 10 രൂപ 
പുതുക്കാട് - ഷൊർണ്ണൂർ 15 രൂപ 
പുതുക്കാട് - ഒറ്റപ്പാലം 20 രൂപ 
പുതുക്കാട് - പാലക്കാട് 25 രൂപ 

യുടിഎസ് ആപ്പിൽ മുകളിൽ കൊടുത്തിട്ടുള്ള ലിസ്റ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാർ ഓർഡിനറി ഓപ്ഷൻ തിരഞ്ഞെടുക്കാം 

പുതുക്കാട് സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് ഓർഡിനറി ടിക്കറ്റ് ലഭിക്കും...

Post a Comment

0 Comments