കൊച്ചി മെട്രോയില്‍ വാട്‌സ്ആപ്പിലും ടിക്കറ്റെടുക്കാം


കൊച്ചി മെട്രോയില്‍ ബുധനാഴ്ച മുതല്‍ വാട്‌സ്ആപ്പിലും ടിക്കറ്റെടുക്കാം. ഇംഗ്ലീഷില്‍ ‘ഹായ്’ എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒരുമിനിറ്റ് കൊണ്ട് ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുക്കാന്‍ സാധിക്കും.മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് നടത്തി. 9188957488 എന്ന നമ്പര്‍ സേവ് ചെയ്താണ് hi എന്ന വാട്‌സ്ആപ്പ് സന്ദേശം അയക്കേണ്ടത്. മറുപടി സന്ദേശത്തില്‍ qr ticketലും തുടര്‍ന്ന് book tickte ലും ക്ലിക്ക് ചെയ്യുക. യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍, യാത്രികരുടെ എണ്ണം എന്നിവ നല്‍കി ഇഷ്ടമുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പണമടയ്ക്കാം. ടിക്കറ്റിന്റെ ക്യൂആര്‍ കോഡ് മൊബൈലില്‍ എത്തും. ക്യാന്‍സല്‍ ചെയ്യാനും  hi എന്ന സന്ദേശമയച്ചാല്‍ മതി.

Post a Comment

0 Comments