വെണ്ടോർ സെൻ്റ് മേരീസ് പള്ളിയുടെ ശതാബ്ദി ഉദ്ഘാടനം ഞായറാഴ്ച


വെണ്ടോർ സെൻ്റ് മേരീസ് പള്ളിയുടെ ശതാബ്ദി ഉദ്ഘാടനം ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികൾ പുതുക്കാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.വൈകിട്ട് 6.30ന് നടക്കുന്ന പൊതുസമ്മേളനവും ശതാബ്ദി ആഘോഷ പ്രഖ്യാപനവും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന ശതാബ്ദി ഉദ്ഘാടനം മാർ ടോണി നീലങ്കാവിലും, മന്ത്രി കെ.രാജനും ചേർന്ന് നിർവ്വഹിക്കും.ടി.എൻ.പ്രതാപൻ എംപി അധ്യക്ഷത വഹിക്കും.കെ.കെ.രാമചന്ദ്രൻ എംഎൽഎ ലോഗോ പ്രകാശനം നടത്തും.പുതുക്കാട് ഫൊറോന പള്ളി വികാരി ഫാ.പോൾ തേക്കാനത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസൺ തയ്യാലക്കൽ എന്നിവർ പങ്കെടുക്കും. വികാരി ഫാ.ജോസ് പുന്നോലിപറമ്പിൽ, ജനറൽ കൺവീനർ നെപ്പോ ചിറമ്മേൽ, കൈക്കാരൻ ഗബ്രിയേൽ ഐനിക്കൽ, പ്രിൻസ് മഞ്ഞളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments