അഖില കേരള ഇലവൻസ് ഫ്ളഡ്ലൈറ്റ് ഫുട്ബോൾ മേളക്ക് അളഗപ്പനഗർ മൈതാനത്ത് തുടക്കമായി


അഖില കേരള ഇലവൻസ് ഫ്ളഡ്ലൈറ്റ് ഫുട്ബോൾ മേളക്ക് അളഗപ്പനഗർ മൈതാനത്ത് തുടക്കമായി. സോക്കർ അളഗപ്പ ഒരുക്കുന്ന ഫുട്ബോൾ മേള  കെ.കെ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസൺ തയ്യാലക്കൽ അധ്യക്ഷത വഹിച്ചു. പാം ബ്രീസ് ക്ലബ് പ്രസിഡൻ്റ് സ്റ്റോജൻ പിടിയത്ത്, സെക്രട്ടറി ബിജു കൂവ്വക്കാടൻ, വാർഡ് മെമ്പർ സനൽ മഞ്ഞളി,പ്രോഗ്രാം കൺവീനർ വി.ആർ.സജീവൻ തുടങ്ങിയവർ സംസാരിച്ചു.ആദ്യ മത്സരത്തിൽ കോഴിക്കോട് ദേവഗിരി കോളേജ് രണ്ട് ഗോളുകൾക്ക് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിനെ പരാജയപ്പെടുത്തി.

Post a Comment

0 Comments