മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സംവദിക്കാൻ എത്തുന്ന നവ കേരള സദസ്സിന്റെ ഭാഗമായി പുതുക്കാട് മണ്ഡലം തല ഭാരവാഹിയോഗവും എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേർന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പുതുക്കാട് മണ്ഡലം വർക്കിംഗ് കൺവീനറും ഡെപ്യൂട്ടി കളക്ടറുമായ ഡോ. എം.സി. റെജിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ ഇ.കെ അനൂപ്,ടി.എസ്. ബൈജു,അജിത സുധാകരൻ,എൻ. മനോജ്,അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ,സാമൂഹ്യ സംഘടന നേതാക്കൾ,ചാലക്കുടി ഡിവൈഎസ്പി, തഹസിൽദാർമാർ, സ്കൂൾ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ ചെയർപേഴ്സൺമാർ, പഞ്ചായത്ത് സെക്രട്ടറിമാർ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു. നവ കേരള സദസ്സിന്റെ വിജയകരമായ നടത്തിപ്പിനായി പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. നവംബർ ഒന്നിന് കോടാലി ശ്രീധർമ്മശാസ്ത ക്ഷേത്രഹാളിൽ വച്ച് മറ്റത്തൂർ ഗ്രാമപഞ്ചായത്തിന്റെയും, വൈകിട്ട് 3ന് നന്തിക്കര തേജസ് ഹാളിൽ വെച്ച് പറപ്പൂക്കര പഞ്ചായത്തിന്റെയും,നവംബർ 2 ന് തലോർ ജൂബിലി ഹാളിൽ വെച്ച് നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും, നവംബർ മൂന്നിന് രാവിലെ 10:30 ന് വല്ലച്ചിറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് വല്ലച്ചിറ പഞ്ചായത്തിന്റെയും, വൈകിട്ട് മൂന്നിന് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് വരന്തരപ്പിള്ളി പഞ്ചായത്തിന്റെയും സംഘാടകസമിതിരൂപീകരണ യോഗം ചേരും. നവംബർ 6 ന് പാലയ്ക്കപറമ്പ് സൈമൺസ് ഓഡിറ്റോറിയത്തിൽ വച്ച് തൃക്കൂർ ഗ്രാമപഞ്ചായത്തിന്റെയും, നവംബർ ഏഴിന് പുതുക്കാട് സി ജി ഓഡിറ്റോറിയത്തിൽ വച്ച് പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെയും, നവംബർ എട്ടിന് വൈകിട്ട് 3 ന് ആമ്പല്ലൂർ
കമ്മ്യൂണിറ്റി ഹാളിൽ വെച്ച് അളഗപ്പനഗർ ഗ്രാമപഞ്ചായത്തിന്റെയും സംഘാടസമിതി രൂപീകരണ യോഗം ചേരുവാൻ തീരുമാനിച്ചു. നവ കേരള സദസ്സിന്റെ മണ്ഡലം തല സംഘാടകസമിതി ഓഫീസ് ബ്ലോക്ക് പഞ്ചായത്തിൽ നവംബർ 3ന് കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നവംബർ 9ന് മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളുടെയും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും യോഗം ബ്ലോക്ക് ഹാളിൽ ചേരും. നവംബർ പത്തിന് വൈകിട്ട് 3.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിലും ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ.എ.എസിന്റെ സാന്നിധ്യത്തിലും സംഘാടകസമിതി ഭാരവാഹിയോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. നവംബർ 22 ന് മണ്ഡലം തല വികസന സെമിനാർ അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരും.
0 Comments