Pudukad News
Pudukad News

ലഹരി ഉപയോഗം തടയുകലക്ഷ്യം. ചെമ്പുച്ചിറ സ്‌കൂളിലെ ചുമര്‍ ചിത്രത്തിന്റെ അനാച്ഛാദന കര്‍മ്മം നിര്‍വഹിച്ചു.






സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെ ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ്  കേഡറ്റുകൾ വിദ്യാലയ അങ്കണത്തിൽ തയ്യാറാക്കിയ ചുമർ ചിത്രത്തിൻറെ അനാച്ഛാദന കർമ്മം തൃശൂർ റൂറൽ എസ് പി സി എ ഡി എൻ ഓ ശ്രീ ജോയ് കോരേത്ത് നിർവഹിച്ചു. വിദ്യാലയത്തിന്റെ പരിസരപ്രദേശങ്ങളിലെ ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും  മറ്റു വിദ്യാർത്ഥികൾക്കും ഉള്ള പങ്ക് അനിർവചനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിന് സ്കൂൾ എച്ച് എം ശ്രീമതി  അബ്സത്ത് എ സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് എൻ പി അധ്യക്ഷത വഹിച്ച യോഗത്തിൽ, മറ്റത്തൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പർമാരായ ശ്രീ അഭിലാഷ് എൻ പി, ശ്രീമതി ജിഷ ഹരിദാസ്, ശ്രീമതി ശാന്തി ബാബു, സ്കൂളിലെ മുൻ അധ്യാപകൻ  മാണി മാസ്റ്റർ,എസ് പി സി - പിടിഎ പ്രസിഡൻറ് ശ്രീ അജിത് ,എസ് എം സി ചെയർമാൻ ശ്രീ സുഭാഷ് ചന്ദ്ര ബോസ്, എം പി ടി എ പ്രസിഡൻറ് ശ്രീമതി മഞ്ജു സജി, സ്കൂൾ പിടിഎ അംഗങ്ങൾ, എസ് പി സി പിടിഎ അംഗങ്ങൾ, സീനിയർ അധ്യാപിക ശ്രീമതി ഗീത കെ ജി, മറ്റു അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.സി പി ഓ അജിത ടീച്ചർ ഏവർക്കും നന്ദി അറിയിച്ചു.


pudukad news puthukkad news

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price