പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ വിദ്യാർത്ഥികൾ ശുചീകരിച്ചു

പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ രണ്ട് പ്ലാറ്റ് ഫോമുകളും മുപ്ലിയം ഐ.സി.സി.എസ് കോളജിലെ എൻ. എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശുചീകരിച്ചു. സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെ പിൻഭാഗത്ത് പുല്ലുകൾ വളർന്ന നിലയിൽ ആയിരുന്നു. സ്റ്റേഷനിൽ കഴിഞ്ഞ മാസങ്ങളിൽ  യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കോളജ് എൻ.എസ്.എസ് യൂണിറ്റിനെ സമീപിച്ചത്.  സ്റ്റേഷൻ സൂപ്രണ്ട് കെ.ആർ. ജയകുമാർ,  ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.ആർ. വിജയകുമാർ, എൻ എസ് .എസ് പ്രോഗ്രാം ഓഫിസർ കെ.എസ്. ശരത്ത് കുമാർ, കോളജ് അധ്യാപകരായ ഐസക് എം. തേരാട്ടിൽ, നവ്യ സുരേഷ്, സ്നേഹ ജോസ്, നിഥി.എസ് കുമാർ, വി.വി. ഷിമ, സി.വി. മധു, മെൽബിൻ മൈക്കിൾ, അതുൽ അശോക്, ജിഷ്ണു പ്രസാദ്.കെ.കുട്ടൻ എന്നിവർ നേതൃത്വം നൽകി. 

Post a Comment

0 Comments