പീച്ചി ആനവാരിയിൽ തോണി മറിഞ്ഞ് കാണാതായ മൂന്ന് യുവാക്കാളുടെയും മൃതദേഹം കണ്ടെടുത്തു

 പീച്ചി ആനവാരിയിൽ തോണി മറിഞ്ഞ് കാണാതായ മൂന്ന് യുവാക്കാളുടെയും  മൃതദേഹം കണ്ടെടുത്തു. വാണിയംപാറ കൊള്ളിക്കാട് സ്വദേശി തെക്കേപൂത്തന്‍ പുരയില്‍ വീട്ടില്‍ 21 വയസുള്ള അജിത്ത്,  കൊട്ടിശ്ശേരി കുടിയില്‍ വീട്ടില്‍ 26 വയസുള്ള വിപിന്‍, പ്രധാനി വീട്ടിൽ ഹനീഫയുടെ മകൻ 23 വയസുള്ള നൗഷാദ്  എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പീച്ചി ഡാമിന്റെ വ്യഷ്ടിപ്രദേശമായ ആനവാരിയില്‍ ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. വഞ്ചി മറിഞ്ഞ് നാല് യൂവാക്കിളില്‍ മുന്ന് പേരെ കാണാതാവുകയായിരുന്നു. ഒരാള്‍ നീന്തി കരയിലെത്തി. കൊള്ളിക്കാട് സ്വദേശി ശിവപ്രസാദാണ് നീന്തി കരയിലെത്തിയത്. ഇയാള്‍ അറിയിച്ചതനുസരിച്ചാണ് മുന്ന് പേരെ കാണാതായ വിവരം പുറം ലോകം അറിയുന്നത്.  എൻ.ഡി.ആർ.എഫിന്‍റേയും ഫയര്‍ഫോഴ്സിന്‍റേയും നേതൃത്വത്തിലായിരുന്നു തെരച്ചിൽ. മൃതദേഹങ്ങൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക...
https://youtu.be/HTuAweCfJbE

Post a Comment

0 Comments