Pudukad News
Pudukad News

കനത്ത മഴയിൽ വീട് തകർന്നു



കനത്ത മഴയിൽ കയ്പമംഗലത്ത് വീട് തകർന്നു. കയ്പമംഗലം ഏഴാം വാർഡ്  ചളിങ്ങാട് ഒറ്റത്തെ സെന്ററിന് സമീപം  പൂപ്പുള്ളി വീട്ടിൽ അബ്ദുൾ ഹഖീം മൗലവിയുടെ വീടാണ് തകർന്നത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഓടിട്ട വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. സംഭവ സമയം വീട്ടിൽ ആളില്ലാത്തതിനാൽ ആളപായമില്ല. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price