Pudukad News
Pudukad News

ഡാറ്റാ സയൻസ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് കോഴ്സ്; അപേക്ഷ ക്ഷണിച്ച്‌ കെല്‍ട്രോണ്‍


കേരള സർക്കാർ സ്ഥാപനമായ കെല്‍ട്രോണില്‍ കേരള സർക്കാർ അംഗീകൃതവും നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യവുമായ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.ആധുനിക കാലഘട്ടത്തിലെ തൊഴില്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന 6 മാസം ദൈർഘ്യമുള്ള ഈ കോഴ്സിന് പ്രോഗ്രാമിംഗില്‍ അഭിരുചിയുള്ള ബിരുദധാരികള്‍ക്കും ബിരുദ വിദ്യാർഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി കെല്‍ട്രോണ്‍ നോളജ് സെന്റർ, ഗവ. ആയുർവേദ കോളേജിന് എതിർവശം റാംസമ്രാട്ട് ബില്‍ഡിംഗ്, ധർമ്മാലയം റോഡ്, തിരുവനന്തപുരം - 1 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0471 4062500, 9446987943.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price