Pudukad News
Pudukad News

സ്വര്‍ണം പിടിവിട്ട് പറക്കുന്നു; ഒരു ലക്ഷം കൊടുത്താലും ഒരു പവന്‍ കിട്ടില്ല, സ്വര്‍ണവില ഇന്നും വര്‍ധിച്ചു


കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് നിഗമനം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍ കൂടിയിട്ടുണ്ട്.അമേരിക്ക പലിശ നിരക്ക് കുറയ്ക്കാന്‍ പോകുന്നതാണ് സ്വര്‍ണവില കൂടാന്‍ കാരണം. ഡിസംബര്‍ പത്തിനാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക യോഗം.അതിന് മുൻപ് തന്നെ നിക്ഷേപകര്‍ കൂട്ടത്തോടെ കളംമാറുന്നുണ്ട്. പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപ വരുമാനം കുറയുമെന്ന് മുന്‍കൂട്ടി കണ്ടാണ് ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത്. വലിയ അളവില്‍ സ്വര്‍ണം വാങ്ങുമ്ബോള്‍ സ്വര്‍ണവില ഉയരുക സ്വാഭാവികം. സ്വര്‍ണം വാങ്ങുന്നു എന്ന് പറയുമ്ബോള്‍ ആഭരണം വാങ്ങുന്നു എന്ന് മനസിലാക്കരുത്.സ്വര്‍ണത്തിലെ ഡിജിറ്റല്‍ ഇടപാടുകളാണ് വര്‍ധിച്ചിരിക്കുന്നത്. ഏതൊരു വസ്തുവിനും ആവശ്യക്കാര്‍ ഏറുമ്ബോള്‍ വില കൂടുക സ്വാഭാവികം. അതുതന്നെയാണ് സ്വര്‍ണത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. അതേസമയം, പലിശ നിരക്ക് വലിയ തോതില്‍ കുറയ്ക്കുന്നതിനെ എതിര്‍ക്കുന്ന ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന് പകരം ട്രംപ് തന്റെ ഇഷ്ടക്കാരനെ നിയമിക്കാനുള്ള നീക്കം കൂടി നടക്കുകയാണ്. അതു വിജയിച്ചാല്‍ പലിശ വലിയ അളവില്‍ കുറയും. സ്വര്‍ണം പറക്കും.കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് 480 രൂപ വര്‍ധിച്ച്‌ 95680 രൂപയായി. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 11960 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9835 രൂപയും പവന് 78680 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 7660 രൂപയും പവന് 61280 രൂപയുമായി. 9 കാരറ്റ് ഗ്രാമിന് 4945 രൂപയും പവന് 39560 രൂപയുമാണ് പുതിയ നിരക്ക്. വെള്ളിയുടെ ഗ്രാം വില 183 രൂപയിലേക്ക് ഉയര്‍ന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price