ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി.
വലപ്പാട് സ്റ്റേഷൻ റൗഡിയും നാട്ടിക ബീച്ച് സ്വദേശിയുമായ ചളിങ്ങാട്ട് വീട്ടില്‍ രാംസരോജ് (26)നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും നാട് കടത്തിയത്.
വലപ്പാട്, വാടാനപ്പിള്ളി പോലീസ് സ്റ്റേഷനുകളിൽ ആയി വധശ്രമ കേസിലും, കവർച്ചക്കേസിലും, സ്ത്രിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ് രാംസരോജ്.
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, വലപ്പാട് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ ഹരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ സുബി എന്നിവർ പ്രധാന പങ്ക് വഹിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ