ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു.കൊല്ലം ജില്ല മുണ്ടക്കൽ സ്വദേശി ബിന്ദു ഭവൻ വീട്ടിൽ ലുഗിൻ രാജു (40) ആണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.2023 ലായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിവളപ്പിൽ വെച്ച് ഇയാൾ ഓടിച്ചിരുന്ന ലോറി വൈദ്യുതി പോസ്റ്റുകളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കെഎസ്ഇബിക്ക് അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ