Pudukad News
Pudukad News

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം;സുഹൃത്തുക്കൾ അറസ്റ്റിൽ


യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട സ്വദേശികളായ ആലമുക്ക് യദുകൃഷ്ണൻ, സുഹൃത്ത് ശാസ്താംകോണം ആദർശ് എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. അടിയേറ്റ പൂപ്പത്തി സ്വദേശി ശരത് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. യദുകൃഷ്ണൻ വാടകയ്ക്ക് താമസിക്കുന്ന വലിയപറമ്പിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. അറസ്റ്റിലായ യദുകൃഷ്ണന്റെ ഭാര്യയുടെ ചേച്ചിയുടെ ഭർത്താവാണ് പരിക്കേറ്റ ശരത്ത്. യദുകൃഷ്ണന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിനോടനുബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price