പുത്തൂർ സുവോളജിക്കല്‍ പാർക്കില്‍ ചത്ത മാനുകളെ സംസ്‌കരിച്ചതില്‍ ഡപ്യൂട്ടി റെഞ്ചർക്ക് കാരണം കാണിക്കല്‍ നോട്ടീസ്.നടപടിക്രമങ്ങള്‍ പാലിക്കാത്തതിലാണ് മജിസ്ട്രേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ദുരൂഹ സാഹചര്യത്തില്‍ ചത്ത മാനുകളെ തിരക്കിട്ട് രഹസ്യമായി മറവു ചെയ്തെന്നും റിപ്പോർട്ടില്‍ പറയുന്നു.ചൊവ്വാഴ്‌ച പുലർച്ചെയാണ് പുത്തൂർ സുവോളജിക്കല്‍ പാർക്കില്‍ മാനുകളെ ചത്തനിലയില്‍ കണ്ടെത്തിയത്. ഡിയർ സഫാരി പാർക്കിനുള്ളില്‍നിന്ന് രണ്ട് തെരുവുനായ്‌ക്കളെ ജീവനക്കാർ പിടികൂടിയിരുന്നു. അതീവ സുരക്ഷാ സംവിധാനമുള്ള മേഖലയില്‍ തെരുവുനായ്‌ക്കള്‍ കയറിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ