കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ. മുരിങ്ങൂർ ആറ്റപ്പാടം കുഴുപ്പിളളി വീട്ടിൽ സന്തോഷ് (48) നെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
6 മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഇയാൾ വീട്ടിൽ എത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കൊരട്ടി,ചാലക്കുടി പോലീസ് സ്റ്റേഷനുകളിലായി 5 വധശ്രമകേസുൾപ്പടെ 16 ക്രിമിനൽ കേസുകളിലെ പ്രതിയാണ് സന്തോഷ്.
കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃത് രംഗൻ, സബ്ബ് ഇൻസ്പെക്ടർ സതീഷ്, സിവിൽ പോലീസ് ഓഫീസർ ടോമി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ