കവർച്ചാ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചക്കേസിൽ പിടികിട്ടാപ്പുള്ളി വാറണ്ടും, 2020 ൽ ആളൂർ പോലീസ് സ്റ്റേഷനിലെ അടിപിടിക്കേസിലും, മാള പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും ജാമ്യമില്ലാ വാറണ്ടുമുള്ള മാള ഗുരുതിപ്പാല സ്വദേശി ആനപ്പാട്ട് വീട്ടിൽ നിബിൻ (35)നെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.
ദുബായിൽ നിന്ന് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ലുക്കൗട്ട് സർക്കുലർ പ്രകാരം ചെന്നൈ എയർപോർട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ചാലക്കുടി, മാള, മതിലകം, ആളൂർ പോലീസ് സ്റ്റേഷനുകളിൽ അഞ്ച് വധശ്രമക്കേസുകളിലും ഒരുകവർച്ച കേസിലും മൂന്ന് അടിപിടിക്കേസിലും അടക്കം ഒമ്പത് ക്രമിനൽക്കേസുകളിൽ പ്രതിയാണ് ഇയാൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ