സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനും വൻ വീഴ്ചയ്ക്കും ശേഷം കുതിച്ചുയർന്ന് സ്വർണവില. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഉയർന്നത്.ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 11,445 രൂപയിലും പവന് 91,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ ഉയർന്ന് 9,415 രൂപയിലെത്തി.ചൊവ്വാഴ്ച പവന് 1,280 രൂപ ഇടിഞ്ഞശേഷമാണ് ഇന്ന് വൻ തിരിച്ചുവരവ്. നാലു ദിവസമായി ഇടിവ് തുടരുന്ന സ്വർണവില തിങ്കളാഴ്ച രണ്ടുതവണ മാറിമറിഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ ശേഷം ഉച്ചകഴിഞ്ഞ് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഉയർന്നു. വെള്ളിയാഴ്ച പവന് 560 രൂപയും ശനിയാഴ്ച 11,465 രൂപയും കുറഞ്ഞിരുന്നു. ഒക്ടോബർ 17നും 21നും രേഖപ്പെടുത്തിയ ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമാണ് കേരളത്തിലെ സർവകാല ഉയരം.ഈ മാസം അഞ്ചിന് 89,080 രൂപയായിരുന്നു പവൻ വില. ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം 10ന് വീണ്ടും 90,000നു മുകളിലെത്തിയിരുന്നു.പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് ഉയർന്നത്. പിന്നാലെ 11ന് ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയും ഒറ്റയടിക്ക് വർധിച്ചു.എന്നാല്‍ ഉച്ചയ്ക്കു ശേഷം, ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറയുകയാണുണ്ടായത്. 12ന് പവന് 240 രൂപ കുറഞ്ഞ ശേഷം 13ന് രാവിലെയും ഉച്ചയ്ക്കുമായി 2,280 രൂപ ഉയർന്ന് പവൻ 94,320 രൂപയില്‍ എത്തി. പിന്നീടാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്.ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ