Pudukad News
Pudukad News

സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലര്‍ക്ക്; പത്താം ക്ലാസാണ് യോഗ്യത; സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്


കേരള പി.എസ്.സി വിവിധ സർക്കാർ വകുപ്പുകളില്‍ വന്നിട്ടുള്ള ക്ലർക്ക് തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. പട്ടിക വർഗ വിഭാഗക്കാർക്ക് മാത്രമായുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റാണിത്.ജില്ല അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. താല്‍പര്യമുള്ളവർ പി.എസ്.സി വെബ്സെെറ്റ് മുഖേന അപേക്ഷ നല്‍കണം.

തസ്തിക ക്ലർക്ക്

കാറ്റഗറി നമ്പർ 427/2025

ഒഴിവുകള്‍ 01

അവസാന തീയതി December 03

വെബ്‌സൈറ്റ് https://thulasi.psc.kerala.gov.in

തസ്തികയും ഒഴിവുകളും

സർക്കാർ സ്ഥാപനത്തില്‍ ക്ലർക്ക് റിക്രൂട്ട്മെന്റ്. മലപ്പുറം ജില്ലയില്‍ ഒഴിവ് വന്നിട്ടുള്ള തസ്തികയിലേക്ക് എസ്.ടിക്കാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 26,500 നും 60,700 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.

പ്രായപരിധി

18നും 41നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02.01.1984 നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം.

നിശ്ചിത പ്രായപരിധിയിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തില്‍ ഉയർന്ന പ്രായപരിധിയില്‍ 50 വയസ്സ് വരെ ഇളവ് അനുവദിക്കുന്നതാണെന്ന് പി.എസ്.സി അറിയിച്ചിട്ടുണ്ട്.

യോഗ്യത

എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ വിജയം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price