വിനോദ സഞ്ചാരത്തിന് മാത്രമായി ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് ഒരു ബസ് ലഭിച്ചു. ആധുനിക രീതിയില്‍ നവീകരിച്ച ബസാണ് ഗതാഗത വകുപ്പ് മന്ത്രി പുതുതായി ചാലക്കുടിക്ക് നല്‍കിയത്.സംസ്ഥാനത്ത് 150 ബസുകള്‍ നവീകരിച്ച് വിനോദസഞ്ചാരത്തിന് മാത്രമായി നല്‍കുന്ന പദ്ധതിക്ക് ഗതാഗത വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ഇതില്‍ ആദ്യമായി പുറത്തിറക്കിയ മൂന്നു ബസുകളില്‍ ഒന്നാണ് ചാലക്കുടിക്ക് നല്‍കിയിരിക്കുന്നത്.ഏറ്റവും മികച്ച രീതിയിലും ഉയർന്ന വരുമാനത്തിലും കെ.എസ്.ആർ.ടി.സിയുടെ ടൂറിസം ബഡ്ജറ്റ് ചാലക്കുടിയില്‍ പ്രവർത്തിച്ചുവരികയാണ്. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം. പുറത്തിറക്കുന്ന ബസുകളില്‍ ഇനിയും ചാലക്കുടിക്ക് ലഭിക്കുമെന്നാണ് സൂചന. നാല് ബസുകള്‍ വിവിധ റൂട്ടുകളില്‍ നിന്നും മാറ്റിയാണ് നിലവില്‍ ഇവിടെ വിനോദ സഞ്ചാരത്തിന് ഓടുന്നത്. 2021 ഡിസംബറിലാണ് സംസ്ഥാനത്ത് ആദ്യമായി ചാലക്കുടിയില്‍ കെ.എസ്.ആർ.ടി.സി വിനോദ സഞ്ചാര ട്രിപ്പുകള്‍ ആരംഭിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ