സ്വത്ത് തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ സഹോദരനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.കുണ്ടുകാട് സ്വദേശി കുന്നത്തുള്ളി വീട്ടിൽ ജയപ്രകാശിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.മണലൂർ സ്വദേശി കുന്നത്തുള്ളി വീട്ടിൽ ഷാജനെയാണ് ഇയാൾ വെട്ടുകത്തിക്കൊണ്ട് പരിക്കേൽപ്പിച്ചത്.ജയപ്രകാശ് അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും വരന്തരപ്പിള്ളി, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി പണം പന്തയം വെച്ച് ചീട്ടു കളിച്ച കേസുകളിലും അടക്കം മൂന്ന് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ