Pudukad News
Pudukad News

തൃശ്ശൂർ മുറ്റിച്ചൂരില്‍ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച്‌ മൂന്ന് ലക്ഷം രൂപ കവർന്നതായി പരാതി. കാറില്‍ എത്തിയ സംഘമാണ് മോഷണം നടത്തിയത്.


തൃശ്ശൂർ മുറ്റിച്ചൂരില്‍ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച്‌ മൂന്ന് ലക്ഷം രൂപ കവർന്നതായി പരാതി. കാറില്‍ എത്തിയ സംഘമാണ് മോഷണം നടത്തിയത്.വാടാനപ്പള്ളിയില്‍ ഗോള്‍ഡ് പോളിഷിംഗ് സ്ഥാപനം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി അക്ഷയ്‌യുടെ കൈവശമുണ്ടായിരുന്ന പണമാണ് നഷ്ടപ്പെട്ടത്.

ചാഴൂർ മുതല്‍ അക്ഷയ് സഞ്ചരിച്ചിരുന്ന ബൈക്കിനെ ഒരു കാർ പിന്തുടർന്നിരുന്നതായി പരാതിയില്‍ പറയുന്നു. മുറ്റിച്ചൂരില്‍ വെച്ച്‌, കാറില്‍ ഉണ്ടായിരുന്ന സംഘം അക്ഷയ്‌യുടെ മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിച്ച്‌ കൈവശമുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ ബലമായി തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ അന്തിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി നല്‍കിയ അക്ഷയ്‌യെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price