Pudukad News
Pudukad News

നിർമ്മാണ ചെലവിനേക്കാളധികം തുക ടോള്‍ പിരിച്ചു;പാലിയേക്കര ടോൾ പിരിവ് നിർത്തണമെന്ന ആവശ്യവുമായി പുതിയ ഹർജി


ഇടപ്പള്ളി മണ്ണുത്തി ടോള്‍ പിരിവിനെതിരെ പുതിയ ഹർജി. നിർമ്മാണ ചെലവിനേക്കാളധികം തുക ടോള്‍ പിരിച്ചു കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹൈക്കോടതിയില്‍ ടോള്‍ പിരിവ് നിർത്തണമെന്ന ആവശ്യവുമായി ഹർജി നല്‍കിയിരിക്കുന്നത്.അങ്കമാലി മുതല്‍ മണ്ണുത്തി വരെ ബിഒടി റോഡില്‍ അടിയന്തരമായി ടോള്‍ നിർത്തി വയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഷാജി കോടങ്കടത്താണ് കേസില്‍ പ്രധാന ഹർജിക്കാരൻ. ഇദ്ദേഹമാണ് പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും.അതേസമയം. ടോള്‍ പിരിക്കുന്നതിനെതിരെയുള്ള മറ്റ് ഹർജികള്‍ ഇന്ന് കോടതി പരിഗണിച്ചിരുന്നു. റോഡിന്റെ അവസ്ഥകള്‍ പഴയതുപോലെ തന്നെ മോശമായി തുടരുന്നുവെന്നാണ് തൃശൂർ ജില്ലാ കലക്ടർ കോടതിയെ അറിയിച്ചിരിക്കുന്നത്. മഴയ്ക്ക് പിന്നാലെ സർവീസ് റോഡുകള്‍ പലതും തകർന്ന സംഭവവും കളക്ടർ കോടതിയെ അറിയിച്ചു. എന്നാല്‍ ടോള്‍ പിരിവ് തുടരാൻ അനുവദിക്കണമെന്ന് എൻഎച് എഐ നിലപാട് അറിയിച്ചതോടെ ടോള്‍ പിരിവ് നിർത്തുന്നതില്‍ കോടതി ഇടപെട്ടില്ല. ട്രാഫിക് മാനേജ്‌മന്റ് മ്മിറ്റിയുടെ നിർദേശങ്ങള്‍ പാലിച്ച്‌ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് എൻഎച്ച്‌എഐക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നല്‍കിയിരിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price