അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ കാവല്ലൂര്‍, പച്ചളിപ്പുറം, വട്ടണാത്ര, പൂക്കോട്, പാലക്കുന്ന്, മേടംകുളങ്ങര പാടശേഖരങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷം. ഒരു മാസം മുൻപ് ചെയ്ത മുണ്ടകൻ കൃഷി നശിപ്പിച്ചു.പാടശേഖരങ്ങളിൽ കൂട്ടത്തോടെ എത്തിയ പന്നികൾ നെൽകൃഷി കുത്തിമറിച്ചിട്ട നിലയിലാണ്. പ്രദേശത്ത്
ആളൊഴിഞ്ഞ് കാടുകയറിയ പറമ്പുകളിലാണ് പന്നികളുടെ താവളം. രാത്രികാലങ്ങളില്‍ ഇവ കൂട്ടത്തോടെ വന്ന് കൃഷിനശിപ്പിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തോക്കുകള്‍ മുഴുവന്‍ സറണ്ടര്‍ ചെയ്തതിനാല്‍ അംഗീകൃത ഷൂട്ടർമാർക്ക് പന്നികളെ വെടിവെച്ച് കൊല്ലാൻ കഴിയാത്ത സ്ഥിതിയായി. കാട്ടുപന്നികളെ തുരത്താൻ നടപടിയെടുക്കണമെന്ന്
കാവല്ലൂർ കവിത കര്‍ഷക കൂട്ടായ്മ സെക്രട്ടറി ബി.എം. ഉമ്മര്‍, പൂക്കോട് വട്ടണാത്ര, പച്ചളിപ്പുറം പാടശേഖര കമ്മിറ്റി പ്രസിഡന്റ് ജേക്കബ് പൊഴലി പറമ്പില്‍, കീനൂര്‍ കാവല്ലൂര്‍ പാടശേഖര കമ്മിറ്റി സെക്രട്ടറി ഔസേപ്പ് കൊമ്പന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ