Pudukad News
Pudukad News

വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ


വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.കോടന്നൂർ സ്വദേശികളായ കണിയത്ത് വീട്ടിൽ  നിധീഷ് (33), മണാരം കുന്നത്ത് വീട്ടിൽ    കൃഷ്ണകുമാർ (37), ചുള്ളിപറമ്പിൽ വീട്ടിൽ  സുധീഷ് (31) എന്നിവരെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 8 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
കോടന്നൂർ ഹാഷ്മി നഗറിലുള്ള വേൾഡ് കോർണർ ക്ലബിനു മുന്നിൽ വച്ച് കോടന്നൂർ ചാക്യാർകടവ് സ്വദേശി മാരാത്ത് വീട്ടിൽ ഗോവിന്ദൻ (65)നെയാണ് പ്രതികൾ ആക്രമിച്ചത്.നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.
ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജൻ, എസ്ഐ സുബിന്ദ്, ജിഎസ്ഐ ഷാജു, സിപിഒമാരായ ശരത്ത് കുമാർ, ശ്രീകുമാർ, സുൾഫിക്കർ, പ്രദീപ്, പ്രദുൾ, അർജുൻ, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price