Pudukad News
Pudukad News

സിന്തറ്റിക് എൽഎസ്ഡി സ്റ്റാമ്പുകളും എയർ ഗണ്ണുമായി മുൻ കാപ്പ പ്രതി പിടിയിൽ


മാരക സിന്തറ്റിക് എൽഎസ്ഡി സ്റ്റാമ്പുകളും എയർ ഗണ്ണുമായി മുൻ കാപ്പ പ്രതി പിടിയിൽ.ചിയ്യാരം ആൽത്തറ സ്വദേശിയായ ചെമ്പകപ്പുള്ളി വീട്ടിൽ രാഹുൽ (30)നെയാണ് സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖിൻെറ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
നിരവധി കേസുകളിൽ പ്രതിയായ രാഹുലിനെ ഡാൻസാഫ് സ്ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു. ഒല്ലൂരിൽ പ്രതി സഞ്ചരിച്ച വാഹനത്തെ പിൻതുടർന്ന സ്ക്വാഡ് അംഗങ്ങൾ വാഹനം തടഞ്ഞ് പ്രതിയെ പരിശോധിക്കുന്നതിനിടയിൽ പ്രതി കത്തിയെടുത്ത് സ്ക്വാഡ് അംഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയുയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് പ്രതിയിൽ നിന്നും മാരക സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട 5 എൽഎസ്ഡി സ്റ്റാമ്പുകളും, എയർ ഗണ്ണും കത്തിയും  കണ്ടെടുത്തത്.
പ്രതിക്ക് തൃശൂർ ഈസ്റ്റ്, വലപ്പാട്, നെടുപുഴ, മണ്ണുത്തി, പുതുക്കാട്, ചേർപ്പ് എന്നീ പോലീസ് സ്റ്റേഷനുകളിലായി 11 ഓളം കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price