Pudukad News
Pudukad News

വീട്ടിൽ സൂക്ഷിച്ച രാസ ലഹരിയുമായി യുവാവ് അറസ്റ്റിൽ


വീട്ടിൽ സൂക്ഷിച്ച രാസ ലഹരിയുമായി യുവാവ് അറസ്റ്റിൽ. കൈനൂർ കോക്കാത്ത് മൈലപ്പൻ വീട്ടിൽ ശ്രീകാന്തിനെയാണ് ഒല്ലൂർ പോലീസും ഡാൻസ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. 490 ഗ്രാം കഞ്ചാവ്, 27.5ഗ്രാം ഹാഷിഷ് ഓയിൽ, രണ്ട് ഗ്രാം എംഡിഎംഐ എന്നിവയാണ് പിടികൂടിയത്. ഡാൻസാഫ് സബ് ഇൻസ്പെക്ടർ കെ.വി. വിജിത്ത്, അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ ജീവൻ, സിവിൽ പോലീസ് ഓഫീസർമാരായ വിപിൻദാസ്, സംഗീത്, ഇഷാൻ, ഷിഹാന, ഒല്ലൂർ പോലീസ് സബ് ഇൻസ്പെക്ടർ ജീസ് മാത്യു, സിവിൽ പോലീസ് ഓഫീസർ പി.ശ്രീനാഥ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price