വരാക്കര ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഇന്ന് ആഘോഷിക്കും. ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠകളിലൊന്നായ അയ്യപ്പൻ്റെ നടയിൽ ഉച്ചതിരിഞ്ഞ് 3 മുതൽ ശാസ്താംപാട്ട് ആരംഭിക്കും. വരന്തരപ്പിള്ളി വിശ്വനാഥ അയ്യപ്പസേവാസംഘത്തിൻ്റെ നേതൃത്വത്തിലാണ് ശാസ്താംപാട്ട് അവതരിപ്പിക്കുന്നത്. 6 മണിക്ക് പുളിഞ്ചോട് സെൻ്ററിൽ നിന്ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പ് ദേവീക്ഷേത്രനടയിൽ വന്നശേഷം അയ്യപ്പക്ഷേത്രത്തിൽ എത്തിച്ചേരും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ