സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനം കണ്ടെത്തി, വാഹനമോടിച്ചയാൾ അറസ്റ്റിൽ.ചാലക്കുടി സ്വദേശി ധന്വന്ദരി മഠത്തിൽ വിഷ്ണു സായ് (25) ആണ് അറസ്റ്റിലായത്.മുരിങ്ങൂർ ആറ്റപ്പാടം സ്വദേശി കൂട്ടാലപ്പറമ്പിൽ വീട്ടിൽ ഷാജു (54) ആണ് മരിച്ചത്.
ഒക്ടോബർ 14 ന് വൈകീട്ട് കൊരട്ടി ജംഗ്ഷന് സമീപം ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.
കൊരട്ടി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അമൃത് രംഗൻ, ജിഎഎസ്ഐ ഷീബ, സിപിഒ അമൽ ആനന്ദ് എന്നിവരാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ