Pudukad News
Pudukad News

ഒന്നര കോടിയിലേറെ രൂപയുടെ തട്ടിപ്പ് പ്രതി അറസ്റ്റിൽ


കേന്ദ്ര സർക്കാർ പദ്ധതിയിൽ പണം നിക്ഷേപിച്ച് ലാഭം വാങ്ങി തരാമെന്ന് പറഞ്ഞു എടക്കളത്തൂർ സ്വദേശിയിൽ നിന്നും ഒന്നര കോടിയിലധികം രൂപ വാങ്ങി തട്ടിപ്പു നടത്തിയ  കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശൂർ പാട്ടുരായ്ക്കലിൽ ഫ്ളാറ്റിൽ താമസിച്ചിരുന്ന അരുൺകുമാർ (36)നെയാണ് പേരാമംഗലം പോലീസ് ഇടുക്കിയിൽ നിന്നും പിടികൂടിയത്.  
2019 ലാണ് കേസിനാസ്പദമായ സംഭവം.  എടക്കളത്തൂർ സ്വദേശിയിൽ നിന്നും  ഒന്നരകോടി അമ്പത്തിയാറു ലക്ഷം രൂപ തട്ടിപ്പുനടത്തി ഇയാൾ മുങ്ങുകയായിരുന്നു. റിസർവ് ബാങ്കിൽ എഫ് ഡി ഡിപ്പോസിറ്റ് നടത്തി കൂടുതൽ ലാഭം തരാമെന്നുപറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയെടുത്തത്.
സംഭവ ശേഷം ശേഷം ഇടുക്കിയി ഒളിവിൽ കഴിഞ്ഞുവന്ന  പ്രതിയെ ഇടുക്കിയിൽ നിന്നാണ് പിടികൂടിയത്.
പേരാമംഗലം സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ്, സബ് ഇൻസ്പെക്ടർ സുനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അമീർഖാൻ, സിവിൽ പൊലീസ് ഓഫീസർമാരായ അജിത്, അതുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price