Pudukad News
Pudukad News

'നിങ്ങള്‍ കുട്ടികള്‍ക്കുനേരെ കണ്ണടച്ചോളു, പക്ഷേ, ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്'; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ ജൂറിക്കെതിരെ ദേവനന്ദ


2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങള്‍ക്ക് പുരസ്കാരം നല്‍കാത്തതില്‍ ജൂറി ചെയര്‍മാനെതിരെ വിമര്‍ശനവുമായി ബാലതാരം ദേവനന്ദ.കുട്ടികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. അവാര്‍ഡ് പ്രഖ്യാപനത്തിനിടെ ജൂറി ചെയര്‍മാൻ പ്രകാശ് രാജ് കുട്ടികളുടെ അവാര്‍ഡ് സംബന്ധിച്ച പ്രതികരണം നടത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദേവനന്ദയുടെ വിമര്‍ശനം. കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയേണ്ടത് അവാർഡ് നിഷേധിച്ച്‌ കൊണ്ടല്ലെന്നും ദേവനന്ദ പറയുന്നു.സ്ഥാനാർത്ഥി ശ്രീകുട്ടനും എആര്‍എമ്മും അടക്കമുള്ള സിനിമകള്‍ ചൂണ്ടിക്കാട്ടിയാണ് ദേവനന്ദയുടെ വിമര്‍ശനം. സ്താനാര്‍ത്തി ശ്രീക്കുട്ടൻ, ഗു, ഫീനിക്സ്, എആര്‍എം തുടങ്ങിയവയിലടക്കം ഒരുപാട് സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇതെല്ലാം പരിഗണിച്ച്‌ രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെയല്ല കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണമെന്ന് പറയേണ്ടതെന്നും ദേവനന്ദ വിമര്‍ശിച്ചു. നിങ്ങള്‍ കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളു, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുതെന്ന് പറഞ്ഞുകൊണ്ടാണ് ദേവനന്ദയുടെ വിമര്‍ശനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price