Pudukad News
Pudukad News

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമചിത്രം ഇന്ന് തെളിയും; വൈകീട്ട് മൂന്നുവരെ സ്ഥാനാര്‍ഥിത്വം പിൻവലിക്കാം


തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമചിത്രം ഇന്ന് വ്യക്തമാക്കും. ഓരോ വാർഡിലും എത്ര പേരാണ് സ്ഥാനാർഥികളായി ഉണ്ടാവുകയെന്ന് ഇന്നറിയാം.ഇനിയുള്ള ഓരോ ദിവസവും സ്ഥാനാർഥികള്‍ക്കും പാർട്ടി പ്രവർത്തകർക്കും വിശ്രമമില്ലാത്ത പകലിരവുകളാകും.

ഇന്ന് വൈകീട്ട് മൂന്നുവരെയാണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസരമുള്ളത്. വൈകുന്നേരം മൂന്നിന് ശേഷം മത്സരരംഗത്ത് തുടരുന്നവർക്ക് ചിഹ്നം അനുവദിച്ച്‌ അന്തിമ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയുടെ പകർപ്പ് സ്ഥാനാർഥികള്‍ക്കോ അവരുടെ ഏജന്റുമാർക്കോ നല്‍കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുക.

സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക.സ്ഥാനാർഥിക്കോ നാമനിർദേശകനോ സ്ഥാനാർഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ല്‍ തയാറാക്കിയ നോട്ടിസ് നല്‍കി നാമനിർദേശപത്രിക പിൻവലിക്കാം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price