കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. അരണാട്ടുകര ഒളരിക്കര സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ വിനുവിനെയാണ് എസ്എച്ച്ഒ അമൃതരംഗന്റെ നേതൃത്വത്തിലുള്ള സംഘം തിരുവല്ലയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2008 ജൂൺ 14ന് പുലർച്ചെ മാരകായുധങ്ങൾ സഹിതമാണ് ഇയാൾ ആദ്യം പിടിയിലായത്.ജാമ്യമെടുത്ത് മുങ്ങിയതോടെ 2014ൽ തൃശ്ശൂർ നാലാം ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇയാൾ തൃശ്ശൂരിലെ വീടും സ്ഥലവും വിറ്റതായും തിരുവല്ലയിൽ നിന്നും വിവാഹം കഴിച്ചതായും അറിഞ്ഞ പോലീസ് ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ