Pudukad News
Pudukad News

കോർപ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്


തൃശ്ശൂരിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോർപ്പറേഷനിലേക്കും, ജില്ലാ പഞ്ചായത്തിലേക്കും ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.  സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറി മുതലടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ പറഞ്ഞു.
തൃശൂർ കോർപ്പറേഷനിലെ 56 ഡിവിഷനുകളിൽ 38 എണ്ണം സിപിഐഎമ്മിനും എട്ടെണ്ണം സിപിഐക്കും ആണ്. ആർ.ജെ.ഡിയ്ക്ക് മൂന്നും, കേരള കോൺഗ്രസ് (മാണി ), ജെ ഡി എസ് എന്നിവർക്ക് രണ്ടു വീതവും, എൻസിപി, കോൺഗ്രസ് (എസ് ) എന്നിവർക്ക് ഓരോ സീറ്റുമാണ് നൽകിയത്..
ജില്ലാ പഞ്ചായത്തിലേക്ക് സിപിഎമ്മിന് 18ഉം, സിപിഐക്ക് എട്ടും, ആർ ജെ ഡി, ഐ.എൻ.എൽ,  കേരള കോൺഗ്രസ്, എൻ.സി.പി എന്നിവർക്ക് ഓരോ സീറ്റ് വീതവും  നൽകി.
കോർപ്പറേഷനിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി  മുതലെടുക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ  വ്യക്തമാക്കി. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ  ചർച്ച ചെയ്യും.. കോൺഗ്രസിൽ  പലയിടങ്ങളിലും ഇനിയും അമർഷം നീറിപ്പുകയുകയാണെന്നും അബ്ദുൽ ഖാദർ പറഞ്ഞു
കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ 
ഡിസിസി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ പാർട്ടി പദവികൾ രാജിവെച്ചിരുന്നു.
ജോർജ്ജ് ചാണ്ടി, ഷോമി ഫ്രാൻസിസ് എന്നിവർ വിമതരായും മത്സരിക്കുകയാണ്.
കൗൺസിലർ നിമ്മി റപ്പായി കഴിഞ്ഞദിവസം  രാജിവെച്ച് എൽഡിഎഫിൽ ചേർന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price