നെല്ലായിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിടിച്ച് ടെമ്പോ ട്രാവല്ലർ മറിഞ്ഞു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. പാലക്കാട് നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോയ ടെമ്പോ ട്രാവല്ലറിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്.ഇവർ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.ആരുടെയും പരിക്ക് ഗുരുതരമല്ല. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസാണ് ട്രാവല്ലറിൽ ഇടിച്ചത്.കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ