ഓട്ടോറിക്ഷ റോഡില്‍ എതിർവശത്ത് കയറി വന്നതുമായി ബന്ധപ്പെട്ട സംഘർഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. തർക്കത്തിനിടെ ബൈക്ക് യാത്രക്കാരൻ ഹെല്‍മറ്റ് ഊരി ഓട്ടോറിക്ഷ ഡ്രൈവറുടെ തലയ്ക്കടിക്കുകയായിരുന്നു.പൂച്ചിന്നിപാടത്താണ് സംഭവം. ഇരുവരും തമ്മില്‍ നടുറോഡില്‍ കയ്യാങ്കളിയുമുണ്ടായി. നാട്ടുകാർ ഇടപെട്ടാണ് രണ്ടുപേരെയും പിടിച്ചുമാറ്റിയത്. സംഘർഷത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ബൈക്ക് യാത്രികനായ വിയ്യൂർ സ്വദേശി ജിതിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ