Pudukad News
Pudukad News

തദ്ദേശ തെരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാൻ ശമ്പളത്തോടെ അവധി നല്‍കണം, നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍


സ്വകാര്യ മേഖലയിലുള്ള വാണിജ്യ - വ്യാപാര - വ്യവസായ സ്ഥാപനങ്ങളിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏർപ്പെട്ടിരിക്കുന്ന സമ്മതിദായകർക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതിന് വേതനത്തോട് കൂടിയുള്ള അവധി നല്‍കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിർദേശം നല്‍കിയതായി തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.അപ്രകാരം അവധി അനുവദിക്കുന്നത് മൂലം തൊഴിലിന് ആപത്ക്കരമോ സാരവത്തായ നഷ്ടമോ ഇടവരുന്നെങ്കില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കേണ്ടതാണ്. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയില്‍ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് ബന്ധപ്പെട്ട വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കാനും നിർദേശിച്ചിട്ടുണ്ട്.അത്തരത്തില്‍ അവധി നല്‍കുമ്പോൾ വേതനം കുറവു ചെയ്യുകയോ വേതനം അനുവദിക്കാതിരിക്കുകയോ ചെയ്യുവാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. അവധിയോ അനുമതിയോ സംബന്ധിച്ച പരാതികളില്‍ അടിയന്തിര ഇടപെടല്‍ നടത്താൻ ലേബർ കമ്മീഷണറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price