കേരളാ പൊലീസിലെ വിവിധ തസ്തികകളില്‍ നിയമനം നടത്താനുള്ള വിജ്ഞാപനം പി എസ് സി പുറത്തിറക്കി. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ,അസിസ്റ്റന്റ്റ് ജയിലർ,കോണ്‍സ്റ്റബിള്‍ ഡ്രൈവർ, കോണ്‍സ്റ്റബിള്‍ എന്നിങ്ങനെ നിരവധി ഒഴിവുകളാണ് ഉള്ളത്.സബ് ഇൻസ്പെക്ടർ
1.വകുപ്പ്: പൊലീസ് (കേരള സിവില്‍ പൊലീസ്)
2. ഉദ്യോഗപ്പേര്: സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ട്രെയിനി)
(വനിതകള്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികള്‍ക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാൻ അർഹതയില്ല.
പൊലീസിലേയും വിജിലൻസിലേയും ബിരുദ ധാരികളായ മിനിസ്റ്റീരിയല്‍ ജീവനക്കാർ, ഫിംഗർപ്രിന്റ് ബ്യൂറോയിലെ ജീവനക്കാർ, പൊലീസ്/വിജിലൻസ് വകുപ്പുകളിലെ കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാർ എന്നിവർക്കും അപേക്ഷകള്‍ സമർപ്പിക്കാം.)
3.ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍
4.നിയമനരീതി: നേരിട്ടുള്ള നിയമനം
5. ശമ്ബളം : ₹ 45,600 - 95,600/-
6. വിദ്യാഭ്യാസ യോഗ്യത : ബിരുദം
7.പ്രായപരിധി : കാറ്റഗറി - i : (ഓപ്പണ്‍ വിഭാഗം) 20-31വയസ്സ്
കാറ്റഗറി - ii&iii : മിനിസ്റ്റീരിയല്‍ വിഭാഗം, കോണ്‍സ്റ്റാബുലറി വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്ക് 36 വയസ്സ് തികയുവാൻ പാടില്ല
8. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 31.12.2025
പൂർണ്ണ വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.keralapsc.gov.in/sites/default/files/2025-11/noti-448-450-25.pdf
ആംഡ് പൊലീസ്
1.വകുപ്പ്: പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയൻ)
2. ഉദ്യോഗപ്പേര്: ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി)
(വനിതകളും ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാൻ അര്‍ഹരല്ല. പൊലീസ് കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവർക്കും അപേക്ഷിക്കാം)
3. ശമ്ബളം: ₹ 45,600 - 95,600/-
4. ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍
5. പ്രായപരിധി: കാറ്റഗറി - I [ഓപ്പണ്‍ മാർക്കറ്റ്20-31വയസ്സ്
കാറ്റഗറി - II [കോണ്‍സ്റ്റാബുലറി20-36 വയസ്സ്.
6. വിദ്യാഭ്യാസ യോഗ്യത: ബിരുദം
7. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 31.12.2025
പൂർണ്ണ വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://www.keralapsc.gov.in/sites/default/files/2025-11/noti-446-447-25.pdf
അസിസ്റ്റന്റ്റ് ജയിലർ
1.വകുപ്പ് : പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസ്
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ്റ് ജയിലർ ഗ്രേഡ് 1/സൂപ്രണ്ട്, സബ് ജയില്‍/സൂപ്പർ വൈസർ, ഓപ്പണ്‍ പ്രിസണ്‍/സൂപ്പർ വൈസർ, ബോർസ്റ്റല്‍ സ്കൂള്‍ /ആർമറർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കുറക്ഷണല്‍ അഡ്മിനിസ്ട്രേഷൻ/ ലക് ചറർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്ട്രേഷൻ / ട്രെയിനിംഗ് ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്ട്രേഷൻ/ സ്റ്റോർ കീപ്പർ, ഓപ്പണ്‍ പ്രിസണ്‍
3. ശമ്ബളം: ₹ 43,400 - 91,200/-
4. ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍
5. നിയമന രീതി: നേരിട്ടുള്ള നിയമനം
6. പ്രായപരിധി: 18-36 വയസ്സ്
7. യോഗ്യത: ഒരു അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള ബിരുദം.
പൂർണ്ണ വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.keralapsc.gov.in/sites/default/files/2025-11/noti-451-25.pdf
കോണ്‍സ്റ്റബിള്‍ ഡ്രൈവർ
1. വകുപ്പ്: കേരള പൊലീസ്
2. തസ്തികയുടെ പേര്: പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ (വിമുക്‌ത ഭടന്മാർ)
3.ശമ്ബളം: ₹ 31,100 - 66,800/-
4. ഒഴിവുകളുടെ എണ്ണം: സമുദായം ഒഴിവുകളുടെ എണ്ണം: മുസ്ലീം- 7 (ഏഴ്), പട്ടികജാതി- 6,വിശ്വകർമ്മ -1, പട്ടികവർഗ്ഗം- 1,ഹിന്ദു നാടാർ -1, എസ് സി സി സി- 1,ധീവര- 1,എല്‍ സി/എ ഐ- 1,എസ് ഐ യു സി നാടാർ-1
(മിലിട്ടറി ആൻഡ് സെന്റട്രല്‍ ആംഡ് പോലീസ് ഫോഴ്സ് സേനകളില്‍ ഡ്രൈവർമാരായി സേവനമനുഷ്ടിച്ചു വന്നിരുന്ന വിമുക്ത ഭടന്മാർക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പാണിത്.
ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികളും വനിതകളും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാൻ അർഹരല്ല)
5. നിയമനരീതി: നേരിട്ടുളള നിയമനം (സംസ്ഥാനതലം )
6. പ്രായപരിധി: 20-41വയസ്സ്
7. വിദ്യാഭ്യാസ യോഗ്യത: ഹയര്‍ സെക്കന്ററി (പ്ലസ് ടു)
പൂർണ്ണ വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.keralapsc.gov.in/sites/default/files/2025-11/noti-475-483-25.pdf
പൊലീസ് കോണ്‍സ്റ്റബിള്‍
1. വകുപ്പ് : പൊലീസ് (ബാൻഡ് യൂണിറ്റ്)
2. തസ്തികയുടെ പേര് : പൊലീസ് കോണ്‍സ്റ്റബിള്‍ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ)
3. ശമ്ബളം : ₹ 31,100 - 66,800/- 4.
4.ഒഴിവുകളുടെ എണ്ണം: സമുദായം ഒഴിവുകളുടെ എണ്ണം : മുസ്ലീം 14, ഈഴവ/ബിലവ/തിയ്യ- 08,
പട്ടികജാതി - 03 , പട്ടികവർഗ്ഗം- 03, വിശ്വകർമ്മ - 03,ധീവര- 01, എസ് സി സി സി- 01, ഹിന്ദു നാടാർ - 01,എല്‍ സി/എ ഐ -01.
5. നിയമനരീതി : നേരിട്ടുളള നിയമനം
6. പ്രായപരിധി : 18-29 വയസ്സ്
7. വിദ്യാഭ്യാസ യോഗ്യത: a) ഹയര്‍സെക്കന്ററി b) സംസ്ഥാന/കേന്ദ്ര സർക്കാരിന് കീഴില്‍ രജിസ്ട്രേഷനുള്ള ഒരു സ്ഥാപനം/ബാൻഡ് ട്രൂപ്പില്‍ നിന്ന് പോലീസ് ബാൻഡ് യൂണിറ്റിന്റെ ബാൻഡ്, ബ്യൂഗിള്‍, ഡ്രം, അനുബന്ധ സംഗീതോപകരണങ്ങള്‍ എന്നിവ വായിക്കുന്നതില്‍ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
പൂർണ്ണ വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.keralapsc.gov.in/sites/default/files/2025-11/noti-486-494-25.pdf
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ