ബാർ ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആളൂർ കണ്ണിക്കര തോട്ടത്തിൽ വീട്ടിൽ അരുണിനെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്. 23ന് രാത്രിയിൽ താഴെക്കാട് ബാറിൽ വച്ചായിരുന്നു സംഭവം. മദ്യപിച്ച ശേഷം ബില്ലടയ്ക്കാതെ വീണ്ടും മദ്യം ആവശ്യപ്പെട്ടത് നിഷേധിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇതിൽ പ്രകോപിതനായ പ്രതി ബാറിലെത്തിയവരെ തടഞ്ഞുനിർത്തുകയും ബാർ കൗണ്ടർ ഇടിച്ചു തകർക്കാൻ ശ്രമിച്ചത് തടയാൻ എത്തിയ ബാർ ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഒട്ടേറെ കേസുകളിൽ പ്രതിയായ അരുണിനെ ആളൂർ എസ്എച്ച്ഒ ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ