കാലവർഷക്കെടുതിയിൽ ഗതാഗത യോഗ്യമല്ലാതായ പുതുക്കാട് മണ്ഡലത്തിലെ 10 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് ഒരുകോടി രൂപ സർക്കാർ അനുവദിച്ചതായി കെ.കെ. രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
പറപ്പൂക്കര പഞ്ചായത്തിലെ
ആലത്തൂർ ഖാദി - കപ്പേള റോഡ്, നെന്മണിക്കര പഞ്ചായത്തിലെ തലവണിക്കര - പുലക്കാട്ടുകര റോഡ്, കപ്ലിങ്ങാട് - മറ്റത്തിൽ പാടം ലിങ്ക് റോഡ്, മറ്റത്തൂർ പഞ്ചായത്തിലെ
പോത്തൻചിറ - കുറിഞ്ഞിപ്പാടം റോഡ്, മാങ്കുറ്റിപ്പാടം കനാൽ ബണ്ട് റോഡ്, അളഗപ്പനഗർ പഞ്ചായത്തിലെ വരാക്കര - കാവല്ലൂർ റോഡ്, വരന്തരപ്പിള്ളി പഞ്ചായത്തിലെ നാഡിപ്പാറ എ.ഒ. വേലായുധൻ ഉന്നതി റോഡ്, തൃക്കൂർ പഞ്ചായത്തിലെ പാലയ്ക്കപ്പറമ്പ് - പാലത്തുപറമ്പ് ജയറാം ഫാർമസി റോഡ്, പുതുക്കാട് പഞ്ചായത്തിലെ അശോക റോഡ്, വല്ലച്ചിറ പഞ്ചായത്തിലെ മേലയിൽ റോഡ് എന്നിവ നവീകരിക്കുന്നതിന് പത്തുലക്ഷം രൂപ വീതമാണ് അനുവദിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ