Pudukad News
Pudukad News

സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാം ദിവസവും ഉയർന്നു


സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നു. ഇന്നലെ ഗ്രാമിന് 175 രൂപ ഉയര്‍ന്ന പിന്നാലെ ഇന്ന് 80 രൂപ കൂടി വര്‍ധിച്ചു.കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 93800 രൂപയായി ഉയര്‍ന്നു. 640 രൂപയാണ് വര്‍ധിച്ചത്. അതേസമയം, 18 കാരറ്റ് പവന് 77160 രൂപയാണ്. 14 കാരറ്റ് പവന് 60080 രൂപയാണ് വില. ആഭരണം മാത്രം ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്വര്‍ണങ്ങള്‍ വാങ്ങാം. ഇനിയും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങണം എന്നുണ്ടെങ്കില്‍ 9 കാരറ്റ് കിട്ടും. അതിന് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 38760 രൂപയാണ് വില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price