Pudukad News
Pudukad News

തെരുവുനായ ശല്യം;ആരോഗ്യ സ്ഥാപനങ്ങളിൽ ചുറ്റുമതിൽ നിർമ്മിക്കാൻ നിർദേശം


സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും തെരുവുനായ്ക്കളുടെ സാന്നിധ്യം ഒഴിവാക്കുന്നതിന് കഴിയുന്നത്ര ചുറ്റുമതിലുകളും ഗേറ്റും സ്ഥാപിക്കണമെന്ന് നിർദ്ദേശം. തെരുവുനായ്ക്കളെ പ്രതിരോധിക്കാനുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ആശുപത്രി വികസന സമിതി, തദ്ദേശസ്ഥാപനം, കാസ്പ് എന്നിവയുടെ ഫണ്ടുകൾ വിനിയോഗിക്കാം. ജനുവരി ഏഴിനകം ഈ പണികൾ പൂർത്തിയാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. എല്ലാ സ്ഥാപനങ്ങളിലും ഖരമാലിന്യ സംസ്കരണം നടത്തി തെരുവുനായ്ക്കൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണം. സ്ഥാപനങ്ങളിൽ നായ്ക്കളെയോ മറ്റു സസ്തനികളെയോ വളർത്തുമൃഗങ്ങളായി പരിപാലിക്കരുത് തുടങ്ങിയ നിർദേശങ്ങളും ഉണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price