Pudukad News
Pudukad News

ആംബുലൻസിൻ്റെ ചില്ല് അടിച്ച് തകർത്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ


ആംബുലൻസിൻ്റെ ചില്ല് അടിച്ച്  പൊട്ടിക്കുകയും ഡ്രൈവറെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ.മേത്തല ചാലക്കുളം സ്വദേശി ഈശ്വരമംഗലത്ത് വീട്ടിൽ രഞ്ജീഷ് (44) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി കൊടുങ്ങല്ലൂർ ഏആർ ആശുപത്രിയിൽ വെച്ചായിരുന്നു സംഭവം.മതിലകം പുതിയകാവ്  വികെയർ  ആശുപത്രിയിൽ നിന്നും മൂന്ന് വയസുള്ള  പെൺകുട്ടിയെയും കൊണ്ട്  കൊടുങ്ങല്ലൂർ എആർ ആശൂപത്രിയിലേക്ക്  വരികയായിരുന്ന ആംബുലൻസ് കൊടുങ്ങല്ലൂർ ചന്തപുരയിൽ വച്ച് പ്രതി ഓടിച്ചിരുന്ന ഓട്ടോ ടാക്സിയുടെ സെഡിൽ തട്ടിയിരുന്നു. ആംബുലൻസിൽ രോഗിയുള്ളതിനാൽ അവിടെ നിർത്തിയിരുന്നില്ല. ഇതിനെ തുടർന്നുള്ള വൈരാഗ്യത്താലാണ് ആംബുലൻസിൽ നിന്നും കുട്ടിയെ ഇറക്കിയ ശേഷം ആശുപത്രിക്ക് മുൻവശം വച്ച്  ആംബുലൻസിനെ പിന്തുടർന്ന് വന്ന  പ്രതി  ജാക്കി ലിവർ കൊണ്ട് ആംബുലൻസിന്റെ മുൻവശത്തെ ഗ്ലാസ് തല്ലി പൊട്ടിച്ചത്. 
കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി.കെ. അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price