Pudukad News
Pudukad News

തേനീച്ച വളർത്തൽ;ഓണ്‍ലൈൻ കോഴ്‌സ് ആരംഭിക്കുന്നു


കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ ഇ-ലേണിംഗ് വഴി 'തേനീച്ച വളർത്തല്‍' എന്ന വിഷയത്തില്‍ ഹ്രസ്വകാല മാസീവ് ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്‌സ് ആരംഭിക്കുന്നു.ഡിസംബർ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കും. ഡിസംബർ 15ന് ശേഷം പുതിയ രജിസ്ട്രേഷനുകള്‍ സ്വീകരിക്കില്ല. 20 ദിവസം ദൈർഘ്യമുള്ള കോഴ്‌സ് പൂർണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. കോഴ്‌സ് പൂർത്തീകരിക്കുമ്പോൾ പരീക്ഷ ജയിച്ചവർക്ക് ഒരു നിശ്ചിത തുക അടയ്ക്കുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റും ലഭിക്കും. 'തേനീച്ച വളർത്തല്‍' എന്ന മാസീവ് ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്‌സിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍: celkau@gmail.com. ഫോണ്‍: 04872438567, 8547837256.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price