Pudukad News
Pudukad News

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ ഓടില്ല; ബംഗളൂരു, ചെന്നൈ യാത്ര ദുഷ്കരമാകും


തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായ നികുതി, പിഴ, വാഹനം പിടിച്ചെടുക്കല്‍ ഭീതിമൂലം കേരള ടൂറിസ്റ്റ് വാഹനങ്ങള്‍ തിങ്കളാഴ്ച വൈകീട്ട് മുതല്‍ സര്‍വിസ് നിർത്തിവെക്കുന്നു.വൈകുന്നേരം ആറു മുതലാണ് കേരളത്തില്‍ നിന്നുള്ള എല്ലാ ടൂറിസ്റ്റ് ബസുകളുടെയും തമിഴ്നാട്, കര്‍ണാടക സർവീസുകള്‍ നിർത്തിവെക്കുന്നത്. ലക്ഷ്വറി ബസ് ഓണേഴ്സ് അസോ. കേരള സംസ്ഥാന സമിതിയുടെതാണ് തീരുമാനം.

ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങള്‍ക്കെതിരെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായ നികുതി ഈടാക്കല്‍, കനത്ത പിഴ ചുമത്തല്‍, വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ തുടങ്ങിയ നിയമവിരുദ്ധ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് സംസ്ഥാന പ്രസിഡൻറ് എ.ജെ. റിജാസ്, ജനറല്‍ സെക്രട്ടറി മനീഷ് ശശിധരൻ എന്നിവർ അറിയിച്ചു.

പ്രതിഷേധമായല്ല, മറിച്ച്‌ വാഹന ഉടമകള്‍ക്കും ഡ്രൈവർമാർക്കും യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കാനായുള്ള നിർബന്ധിത നടപടി മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, സർവീസ് നിർത്തിയാല്‍ ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും പോകുന്ന യാത്രക്കാർ വലിയ ദുരിതത്തിലാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price