കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ വിദ്യാർത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് ജില്ലാതല പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചു.തളിര് സ്കോളർഷിപ്പ് 2025 - ജില്ലാതല പരീക്ഷകള്‍ ഓണ്‍ലൈൻ ആയാണ് നടത്തുന്നത്.സീനിയർ വിഭാഗം (8, 9, 10 ക്ലാസുകള്‍) നവംബർ 29നും ജൂനിയർ വിഭാഗം (5, 6, 7 ക്ലാസുകള്‍) നവംബർ 30നും നടക്കും. വൈകിട്ട് മൂന്ന് മണി മുതല്‍ 3.50 വരെയാണ് ഓണ്‍ലൈൻ പരീക്ഷ.ഓണ്‍ലൈൻ പരീക്ഷാ സോഫ്റ്റുവെയറില്‍ പരിശീലനം നല്‍കുന്നതിനുള്ള മോക്ക് ടെസ്റ്റുകള്‍ നവംബർ 25, 26 തീയതികളില്‍ നടക്കും. 22നു മുമ്ബായി പരീക്ഷ തീയതി സംബന്ധിച്ച എസ് എംഎസുകള്‍ പരീക്ഷാർത്ഥികള്‍ക്ക് അയയ്ക്കും.നവംബർ 24ന് വൈകിട്ട് മോക്ക് പരീക്ഷ സംബന്ധമായ എസ്‌എംഎസുകള്‍ അയയ്ക്കും. വിശദമായ വിവരവും ജില്ലാതല ഹെല്‍പ് ലൈൻ നമ്ബറുകളും ksicl.org യില്‍ ലഭിക്കും.100 ചോദ്യങ്ങളാണ് ഓണ്‍ലൈൻ പരീക്ഷയ്ക്ക് ഉണ്ടാവുക. 50 മിനിറ്റാണ് അനുവദിച്ചിരിക്കുന്ന സമയം. കമ്ബ്യൂട്ടർ, ലാപ്ടോപ്പ്, ടാബ്ലെറ്റ്, മൊബൈല്‍ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പരീക്ഷയില്‍ പങ്കെടുക്കാം. ഗൂഗിള്‍ ക്രോം, മോസില്ല ഫയർഫോക്‌സ് തുടങ്ങിയ ബ്രൗസറുകളുടെ ഏറ്റവും പുതിയ വേർഷനുകള്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.മലയാളത്തിലുള്ള ചോദ്യങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ചോദ്യത്തോടൊപ്പം ലഭ്യമായിരിക്കും. എന്നാല്‍ മലയാളഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷ് പരിഭാഷ നല്‍കില്ല. മലയാളഭാഷയും സാഹിത്യവും, ചരിത്രം, പൊതുവിജ്ഞാനവും സമകാലികവും, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാവും ചോദ്യങ്ങള്‍.
തളിര് മാസികയുടെ പഴയ ലക്കങ്ങള്‍ ksicl.org യില്‍ ലഭ്യമാണ്. ജില്ലാതല പരീക്ഷയില്‍ സീനിയർ, ജൂനിയർ വിഭാഗങ്ങളില്‍ ആദ്യമെത്തുന്ന 50 സ്ഥാനക്കാർക്ക് ജില്ലാതല സ്‌കോളർഷിപ്പായ 1,000 രൂപയും സർട്ടിഫിക്കറ്റും ലഭ്യമാവും.
ജൂനിയർ മാതൃകാചോദ്യം സീനിയർ മാതൃകാ ചോദ്യംജില്ലാതല പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ സ്‌കോർ നേടുന്ന ഒരു പരീക്ഷാർത്ഥിക്കു മാത്രമാകും സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുക.
പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർത്ഥികള്‍ക്കും 2026 ജനുവരി മുതല്‍ ഡിസംബർ വരെയുള്ള തളിര് മാസിക തപാലില്‍ ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ